തിരുവനന്തപുരം • പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ പെരുമല, തേമ്പാമൂട്, ആട്ടുകൽ, കുറ്റിമൂട് എന്നീ വാർഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ശിവപുരം, മുത്തന, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ തൊഴുക്കൽ, വഴുതൂർ,നാരായണപുരം, നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുറുത്താലി, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ എക്സ് സർവീസ് മെൻ കോളനി, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ അലമുക്ക്, തിരുവനന്തപുരം കോർപ്പറേഷനിലെ മുടവൻമുഗൾ (കുന്ന് ബംഗ്ലാവ് കോളനി, സൗത്ത് ബംഗ്ലാവ് കോളനി എന്നിവ മാത്രം) എന്നീ വാർഡുകളെയും കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം.
ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Post Your Comments