കൊച്ചി • കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് അല്‍ ആദില്‍ ട്രേഡിങ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ധനഞ്ജയ് ദത്താര്‍ അറിയിച്ചു. ഇവര്‍ക്കുവേണ്ടി 20 ലക്ഷം രൂപ നീക്കിവെക്കുമെന്നും ഈ ദുര്‍ഘട ഘട്ടത്തില്‍ അവരെ സഹായിക്കേണ്ടത് കടമയാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട ജീവന് പകരമാവില്ല ധനസഹായം. എങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമാകും ഇതെന്ന് കരുതുന്നു. അപകടത്തില്‍ മരിച്ചതില്‍ ഐ.എ.എഫ് ഓഫിസറായ ദീപക് വസന്ത് സാഠേയും ഉള്‍പ്പെടുന്നു. എന്റെ പിതാവ് മഹാദേവ് ദത്താറും ഐ.എ.എഫ് ഓഫിസറായിരുന്നു. അതിനാല്‍ തന്നെ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരം എനിക്ക് മനസ്സിലാക്കാന്‍ കഴിയും. ജോലി നഷ്ടപ്പെട്ടവരാണ് വിമാനത്തിലുണ്ടായിരുന്നവരില്‍ ഏറെയും. ഇവരുടെ കുടുംബങ്ങള്‍ സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിടുന്നവരാണ്. അവരുടെ കുടുംബത്തെ ചെറിയ രീതിയിലെങ്കിലും സഹായിക്കാനാണ് ഈ തുക നല്‍കുന്നത്. സഹായം അര്‍ഹരായവരുടെ കൈകളില്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പിക്കാന്‍ എയര്‍ ഇന്ത്യ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെ പിടിയില്‍ കുടുങ്ങിയ ഒരുപാട് ഇന്ത്യയിലെ ജനങ്ങളെ നാട്ടിലെത്തിക്കാനായി 10 ലക്ഷം ധര്‍ഹത്തില്‍ അധികം അദ്ദേഹം ചിലവഴിച്ചു കഴിഞ്ഞു. 3800 ഓളം ഒറ്റപ്പെട്ടു പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സഹായിച്ച അദ്ദേഹത്തിന്റെ പരിശ്രമത്തിനെ ഇന്ത്യന്‍ ജനതയും പ്രവാസികളുമുള്‍പ്പെടെ പ്രശംസിച്ചതാണ്. അവര്‍ക്കു യാത്ര ചെയ്യാന്‍ ഉള്ള എയര്‍ ടിക്കറ്റ്സ് മാത്രമല്ല, കോവിഡ് ടെസ്റ്റ് നടത്താന്‍ ഉള്ള തുകയും നല്‍കിയിരുന്നു. കൂടാതെ അവര്‍ക്കു വേണ്ട ഭക്ഷണ കിറ്റുകളും ക്വാറന്റീന്‍ സൗകര്യവും അദ്ദേഹത്തിന്റെ ചിലവില്‍ തന്നെ നല്‍കിയിരുന്നു.
Post Your Comments