Latest NewsKeralaNews

കോ​ഴി​ക്കോ​ട് ജി​ല്ല​യില്‍ ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ചു

കോഴിക്കോട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഞാ​യ​റാ​ഴ്ച​ക​ളി​ലെ സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ചു. ലോക്ക്ഡൗണ്‍ ഉപാധികളോടെ പിന്‍വലിക്കുന്നതായി ജില്ലാ കളക്ടര്‍ ആണ് അറിയിച്ചത്. ഒ​ത്തു​ചേ​ര​ലു​ക​ള്‍​ക്കുള്ള വിലക്ക് തുടരും. വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വൈ​കു​ന്നേ​രം 5 മ​ണി വ​രെ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അനുവാദമുള്ളൂ. വി​വാ​ഹ-​സം​സ്കാ​രം ച​ട​ങ്ങു​ക​ളി​ല്‍ പ​ര​മാ​വ​ധി 20 പേ​ര്‍​ക്ക് മാ​ത്രം പ​ങ്കെ​ടു​ക്കാം. ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും. ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 151 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ഏ​ഴ് പേ​ര്‍​ക്കും ഇ​ത​ര​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 14 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 116 പേര്‍ക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button