തിരുവനന്തപുരം: സിപിഎം ചാനലായ കൈരളിയുടെ നിലവാരത്തകര്‍ച്ചയില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. കൈരളി ടിവി ചെയര്‍മാനായി നടന്‍ മമ്മൂട്ടിയെയും മാനേജിംഗ് ഡയറക്ടറായി ജോണ്‍ ബ്രിട്ടാസിനെയും വീണ്ടും തെരഞ്ഞെടുത്ത വാര്‍ത്തക്ക് താഴെയാണ് പ്രതിഷേധം. മറ്റ് ചാനലുകളെ കുറ്റം പറയുന്നതിന് പകരം സ്വന്തം ചാനല്‍ നന്നാക്കുകയാണ് വേണ്ടതെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം കമന്റുകളും മമ്മൂട്ടിക്കും ബ്രിട്ടാസിനുമുള്ള ഉപദേശങ്ങളാണ്.
ഇന്നലെ മുഖ്യമന്ത്രി മൂന്നാര്‍ ഇറങ്ങിയപ്പോള്‍ ഉള്ള ലൈവ് പോയപ്പോള്‍ ക്രോമ കട്ട് ആയിപോയി ,സ്റ്റുഡിയോയില്‍ ശ്രദ്ധിച്ചോ എന്നറിയില്ല ,ഓണ്‍ എയര്‍ അങ്ങന പോയത് ഗുരുതര വീഴ്ച ആണ് ,പുതിയ നേതൃത്വം നല്ല ഗ്രാഫിസ് ടീമിനെയും ,പുതിയ സ്റ്റുഡിയോ സെറ്റപ്പ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. സതീഷ് ബാബു എന്നയാള്‍ ചൂണ്ടിക്കാട്ടി. വീട്ടില്‍ ദേശാഭിമാനി വരുത്തുന്ന ഒരാളെന്ന നിലയില്‍ പറയട്ടെ, ദേശാഭിമാനി കഴിഞ്ഞു കുറച്ചു കാലം കൊണ്ട് ലേ ഔട്ടും പ്രേസേന്റ്‌റേഷനും ഒക്കെ നല്ലരീതിയില്‍ മാറിയിട്ടുണ്ട്, നല്ല ക്വാളിറ്റിയും പ്രൊഫഷണല്‍ അപ്പ്രോച്ച്ചും ഫീല്‍ ചെയ്യും സത്യം, പക്ഷെ കൈരളി പടവലങ്ങ പോലെ താഴോട്ടാണ്, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍, നല്ല ഇടക് കൈരളിയുടെ ന്യൂസ് ഫീഡ് വരുമായിരുന്നു എഫ്ബിയില്‍ ഫയറിനെപ്പോലും നാണിക്കുന്ന ഹെഡിങ്ങില്‍. എ.പി. നസീം പറയുന്നു.
ഒരു കൃത്യവിലോപം കാണാനുണ്ട്- വാര്‍ത്താ അവതരണം തീര്‍ത്തു പോരാ- ഇലക്ഷന്‍ സമയത്ത് – ഇടതു പക്ഷ വരുദ്ധതയാണ് കൈരളി കാണിക്കുന്നത്- ഏത് ഇലക്ഷന്‍ വരുമ്പോഴും കൈരളി ചാനല്‍ കണ്ടാല്‍ ഇടതു പക്ഷത്തിന് വോട്ട് ചെയ്യാന്‍ തോന്നത്തില്ല – വാര്‍ത്ത അവതാരകര്‍ക്ക് – വാര്‍ത്ത വായിക്കുന്നതിന് മുമ്പ് – നല്ല ഭക്ഷണം കൊടുക്കണം – അവര്‍ ഉന്മഷവന്‍മാരായിട്ട് വാര്‍ത്ത വായിക്കട്ടെ – അതുപോലെ – വാര്‍ത്തയും -വിഷ്വവലും 2 ആയിട്ടാണ് പോകുന്നത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. ശശികുമാറിന്റെ കമന്റ് ഇങ്ങനെ. എല്ലാം പഴയപോലെ തന്നെ തുടരുന്നു എന്ന് … എന്നാല്‍ ഉണ്ടാവേണ്ടത് തലപ്പത്ത് പുതിവരെ കൊണ്ട് വന്ന് ചാലനലില്‍ വലിയൊരു മാറ്റം ഉണ്ടാക്കുകയാണ് … ഇരുവരും മാറണമെന്ന് അചൂണ്ടിക്കാട്ടി റഫീഖ് കുറിച്ചു.മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഇരുപതാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മമ്മൂട്ടിയെയും ബ്രിട്ടാസിനെയും വീണ്ടും തെരഞ്ഞെടുത്തത്. കൈരളി അതിന്റെ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകുമെന്ന് മമ്മൂട്ടി പറഞ്ഞു.
കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലെ ഇടപെടല്‍ ചാനല്‍ വര്‍ധിപ്പിക്കും. സാമൂഹികപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കും. ഓഹരിയുടമകളുടെ നിര്‍ലോഭമായ സഹായസഹകരണങ്ങളോടെ കോവിഡ് കാല പ്രതിസന്ധി മറികടക്കാനാകുമെന്ന പ്രത്യാശയും മമ്മൂട്ടി പ്രകടിപ്പിച്ചു. കോവിഡ് കാല പ്രശ്നങ്ങള്‍ ഉണ്ടായിട്ടും കമ്പനിയുടെ പ്രകടനം ആശാവഹമാണെന്ന് എംഡി ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. മുന്നിലുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ കമ്പനി അശ്രാന്തപരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ റേറ്റിങ്ങില്‍ ഏറെ പിന്നിലാണ് വാര്‍ത്താ ചാനലായ പിപ്പീള്‍. ബ്രിട്ടാസ് ചര്‍ച്ച നയിക്കാന്‍ ഇറങ്ങിയിട്ടും പുതിയ റേറ്റിങ്ങില്‍ പ്രേക്ഷകര്‍ കുറയുകയാണ് ചെയ്തത്.
Post Your Comments