KeralaLatest NewsNews

ഇന്ത്യാവിഷന്‍ ചാനലിന്റെ പേരും സാമ്യമുള്ള ലോഗോയും ഉപയോഗിക്കുന്നതിനെതിരെ നിയമനടപടിക്കൊരുങ്ങി ചാനല്‍ അധികൃതർ

2015 മാര്‍ച്ചില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

ഇന്ത്യാവിഷന്‍ വാര്‍ത്താ ചാനലിന്റെ പേരും സാമ്യമുള്ള ലോഗോയും ഉപയോഗിക്കുന്നതിനെതിരെ നിയമനടപടിക്ക് ചാനല്‍ ഉടമസ്ഥരായ ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്. മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍ 2015 മാര്‍ച്ചില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

നിയമപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഇന്ത്യാവിഷന്‍ ചാനലിന്റെ പേര് ഉപയോഗിച്ച് ചിലര്‍ യൂട്യൂബിലും സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്താ വെബ് സൈറ്റും ചാനലുകളും സമീപകാലത്ത് തുടങ്ങിയിരുന്നു. ഇത് തങ്ങളുടെ അനുമതിമോ അറിവോ ഇല്ലാതെയാണെന്ന് ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്.

ഇന്ത്യാവിഷന്‍ എന്ന പേര് ട്രേഡ് മാര്‍ക്ക് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും ആര്‍ക്കും അവകാശം കൈമാറിയിട്ടില്ലെന്നും ഇന്ത്യാവിഷന്‍ എന്ന പേര് ദുരുപയോഗം ചെയ്ത് മാധ്യമസ്ഥാപനം തുടങ്ങുന്നവര്‍ക്കെതിരെ നടപടിയിലേക്ക് കടക്കുമെന്നും റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫറൂഖി പ്രതികരിച്ചു.

shortlink

Post Your Comments


Back to top button