ന്യൂഡൽഹി: രാജ്യത്ത് മൂന്നു വര്‍ഷത്തിനിടെ റദ്ദാക്കിയ 147 ചാനലുകളുടെ കൂട്ടത്തില്‍ ഇന്ത്യാവിഷനും. 867 ചാനലുകള്‍ക്കാണ് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. ഇതില്‍ നിന്നും 147 ചാനലുകളെ വിവിധ കാരണത്താലാണ് റദ്ദാക്കിയത്. അല്‍ജസീറയുടെ ഇംഗ്ലീഷ് ചാനല്‍, എന്‍.ഡി.ടി.വിയുടെ മെട്രോ നേഷന്‍ തുടങ്ങിയവ നിരോധിച്ചവയുടെ പട്ടികയില്‍ പെടും.
സംപ്രേഷണത്തിന് ആവശ്യമായ തുക അടക്കാത്തതിനാലാണ് ഇന്ത്യാ വിഷന്‍, ലൈവ് ഇന്ത്യ തുടങ്ങിയ ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കിയത്. സര്‍ക്കാര്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സുരക്ഷ മുന്‍ നിര്‍ത്തി എ.ബി.സി ന്യൂസ്, വോയ്സ് ഓഫ് നേഷന്‍, ഫോക്കസ് ന്യൂസ്, ലെമണ്‍ ന്യൂസ് തുടങ്ങിയ ചാനലുകള്‍ നിരോധിച്ചിരുന്നു.
പ്രകോപനകരമായ വാര്‍ത്ത നല്‍കിയതിനാലാണ് വോയ്സ് ഓഫ് ഇന്ത്യ, ടി.വി ന്യൂസ്, കെ.ബി.സി ന്യൂസ് തുടങ്ങിയവയെ നിരോധിച്ചത്.
Post Your Comments