
ദില്ലി : ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം ഈ വര്‍ഷം നിശബ്ദമാക്കിയിരിക്കാം, പക്ഷേ രാജ്യത്തിന്റെ വിദൂര കോണുകളില്‍ ദേശസ്‌നേഹത്തിന്റെ ക്ഷാമം ഉണ്ടായിട്ടില്ല. ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലും ഗുരസ് എന്നിവിടങ്ങളിലെ മഞ്ഞുമലയുടെ മുകളില്‍ ദേശീയ പതാക ഉയര്‍ത്തി സൈനികര്‍ ആഗസ്റ്റ് 15 ആഘോഷിക്കുന്ന വീഡിയോ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു.
ഒരു ഡ്രോണിലൂടെയാണ് വീഡിയോ എടുത്തിരിക്കുന്നത്. ഇന്ത്യന്‍ സേന പതാക ഉയര്‍ത്തുമ്പോള്‍ സൈനികര്‍ക്കു മുകളിലൂടെ ഡ്രോണ്‍ വലയം വയ്ക്കുന്നു. പതാക ഉയര്‍ത്തിയ ശേഷം ദേശീയഗാനവും ഇവര്‍ ആലപിക്കുന്നുണ്ട്.
ഇന്ത്യ ഇന്ന് 74-ാം സ്വാതന്ത്ര്യദിനമാണ് ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി തന്റെ തുടര്‍ച്ചയായ ഏഴാമത്തെ സ്വാതന്ത്ര്യ പ്രസംഗം നടത്തി. കോവിഡിനിടയില്‍ ആഘോഷങ്ങള്‍ നടന്നതിനാല്‍ കര്‍ശനമായ സാമൂഹിക അകലവും സുരക്ഷാ നടപടികളും പാലിച്ചായിരുന്നു ആഘോഷങ്ങള്‍.
Post Your Comments