ന്യൂയോർക്ക് : ഈ വർഷം അമേരിക്കയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് എതിരാളി ജോ ബൈഡനെയും, വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ ഏഷ്യൻ– അമേരിക്കൻ വംശജ കമല ഹാരിസിനെ കടന്നാക്രമിച്ച് ഡോണാൾഡ് ട്രംപ് .
‘ജോ ബൈഡൻ പ്രസിഡന്റാകുകയാണെങ്കിൽ, അദ്ദേഹം ഉടൻ തന്നെ അമേരിക്കയിലെ പൊലീസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന രീതിയിലുള്ള നിയമനിർമാണം പാസാക്കും. ഒരുപക്ഷേ കമലഹാരിസിന്റെ കാര്യം അതിനേക്കാൾ ഒരു പടി മോശമാണ്. അവർ ഇന്ത്യൻ പാരമ്പര്യമുള്ളയാളാണ്. എന്നാൽ എനിക്ക് അവരേക്കാൾ കൂടുതൽ ഇന്ത്യക്കാരുമായി ബന്ധമുണ്ട്.’ ട്രംപ് പറഞ്ഞു.
ഈ വ്യക്തി നിങ്ങളുടെ അന്തസും ബഹുമാനവും എടുത്തുകളയുകയാണ്. ബൈഡെന്റെ അമേരിക്കയിൽ ആരും സുരക്ഷിതരായിരിക്കില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. സിറ്റി ന്യൂയോർക്ക് പൊലീസ് ബെനവലന്റ് അസോസിയേഷൻ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍- ജമൈക്കന്‍ വംശജയായ കമല ഹാരിസിന് അമേരിക്കയുടെ വൈസ് പ്രസിഡന്റാകാൻ നിയമപരമായി സാധിക്കില്ലെന്നാണ് അറിയുന്നതെന്ന ആരോപണവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു.
Post Your Comments