ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റുമായ ചേതന്‍ ചൗഹാന് ഗുരുതരവസ്ഥയിലാണെന്ന് റിപ്പോർട്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ചൗഹാന്റെ ജീവന് നിലനിര്‍ത്തുന്നത്. കോവിഡ് സ്ഥിരീകരിച്ചതോടെ ലക്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്റെ വൃക്കകള്‍ തകരാറിലായെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്ഥിക്കുകയാണെന്നും മുതിര്‍ന്ന ഡിഡിസിഎ പ്രതിനിധി അറിയിച്ചു.
Post Your Comments