തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുവഴി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ നടത്തിയത് ഗുരുതര നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍. രണ്ട് വര്‍ഷമായി യുഎഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്രബാഗേജുകള്‍ വന്നിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കി.
ഇതോടെ ജലീല്‍ ഖുറാന്റെ മറവില്‍ കടത്തിയത് നിയമ വിരുദ്ധ പായ്ക്കറ്റുകളെന്ന് സ്ഥിരീകരണം. ഈ പാക്കറ്റുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ വാഹനം ഉപയോഗിച്ച് ജലീല്‍ കടത്തിയത്.കഴിഞ്ഞദിവസം സെക്രട്ടേറിയറ്റില്‍ എത്തിയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പ്രോട്ടോകോള്‍ ഓഫീസര്‍ എസ്. സുനില്‍കുമാറിനെ ചോദ്യം ചെയ്തത്. റംസാന്‍ കിറ്റ് വിതരണത്തിന്റെ വിശദാംശങ്ങളും ചോദിച്ചു. രണ്ട് വര്‍ഷമായി നയതന്ത്ര ചാനല്‍വഴി ബാഗേജുകള്‍ വന്നിട്ടില്ലെന്നാണ് പ്രോട്ടോകോള്‍ ഓഫീസര്‍ എന്‍ഐഎയ്ക്ക് നല്‍കിയ മറുപടി.
റംസാന്‍ കിറ്റ് വിതരണം സംബന്ധിച്ച് യാതൊരു അറിവും ഇല്ലെന്നും വിശദാംശങ്ങള്‍ പരിശോധിച്ച് അറിയിക്കാമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഈമാസം 20നകം കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഇടപാടുകളുടെ മുഴുവന്‍ വിവരവും നല്‍കണമെന്നാണ് എന്‍ഐഎ നിര്‍ദേശിച്ചിട്ടുള്ളത്. ഇതേ ആവശ്യത്തില്‍ കസ്റ്റംസും സമന്‍സ് നല്‍കിയിട്ടുണ്ട്.
2020 മാര്‍ച്ച് 4 ന് ആണ് നിയമവിരുദ്ധമായി കസ്റ്റംസിനെ വെട്ടിച്ച് 250 പാക്കറ്റുകള്‍ പുറത്തെത്തിച്ചത്. അതില്‍ 32 എണ്ണം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സിആപ്ടില്‍ എത്തിച്ചു. അവിടെ നിന്നും സര്‍ക്കാര്‍ വാഹനത്തില്‍ മലപ്പുറത്തേക്ക് എത്തിച്ചുവെന്ന് ജലീല്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ജലീല്‍ പറഞ്ഞിട്ടാണ് പാക്കേജുകള്‍ കൊണ്ടുപോയതെന്നാണ് സിആപ്ട് ജീവനക്കാരും മൊഴില്‍കിയത്.
ഒരുവാഹനം ബെംഗളൂരുവിലേക്കും പോയിട്ടുണ്ട്. ശേഷിക്കുന്ന 218 പാക്കറ്റുകള്‍ എവിടെയെന്നും അന്വേഷണ ഏജന്‍സികള്‍ തിരയുന്നുണ്ട്. നയതന്ത്ര ബാഗേജുകളിലൂടെ സ്വര്‍ണവും തീവ്രവാദ സ്വഭാവമുള്ള ലഘുലേഖകളും എത്തിച്ചിരുന്നുവെന്ന് അന്താരാഷ്ട്ര സ്വര്‍ണക്കടത്തിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എന്‍ഐഎയ്ക്ക് മൊഴി നല്‍കിയിരുന്നു.
Post Your Comments