Latest NewsNewsIndia

ഈ അധ്വാനം അംഗീകരിക്കേണ്ടത് ; ദില്ലി സര്‍ക്കാര്‍ സ്വാതന്ത്ര്യദിന പരിപാടിക്ക് 7 കോവിഡ് പോരാളികളെ ക്ഷണിച്ചു

ദില്ലി : കോവിഡിനെതിരായ പോരാട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കഠിനാധ്വാനം അംഗീകരിക്കുന്നതിന് ആം ആദ്മി സര്‍ക്കാര്‍ സ്വാതന്ത്ര്യദിന പരിപാടിക്ക് ഒരു അധിക ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം), ഒരു ഡോക്ടര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരടക്കം ഏഴ് ‘കോവിഡ് പോരാളികളെ’ ക്ഷണിച്ചു. വെള്ളിയാഴ്ചയാണ് ഇതുമായ ബന്ധപ്പെട്ട സ്ഥിരീകരണം വന്നത്.

അഡ്മിനിസ്‌ട്രേഷന്‍, മെഡിസിന്‍, നഴ്‌സിംഗ്, പോലീസ്, സിവില്‍ ഡിഫന്‍സ്, ശുചിത്വം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ‘കൊറോണ യോദ്ധാക്കള്‍’ ജീവന്‍ പണയപ്പെടുത്തി രോഗബാധിതരായ ജനങ്ങളെ സേവിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു.

എ.ഡി.എം (സെന്‍ട്രല്‍) രാജീവ് സിംഗ് പരിഹാര്‍, രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഹിര്‍ദേശ് കുമാര്‍, എല്‍എന്‍ജെപി ആശുപത്രിയുടെ നഴ്‌സിംഗ് ഓഫീസര്‍ സോനു, പോലീസ് കോണ്‍സ്റ്റബിള്‍ പ്രദീപ് ചൗഹാന്‍, സിഎടിഎസ് ആംബുലന്‍സ് ഡ്രൈവര്‍ തേജ് ബഹാദൂര്‍, സിവില്‍ ഡിഫന്‍സ് സന്നദ്ധപ്രവര്‍ത്തകരായ ദിന നാഥ് യാദവ്, മുനിസിപ്പല്‍ ശുചിത്വ പ്രവര്‍ത്തകന്‍ അശോക് കുമാര്‍. എന്നിവരാണ് ദില്ലി സെക്രട്ടേറിയറ്റില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ ‘കോവിഡ് പോരാളികളെ’ തങ്ങളുടെ മേഖലയിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത്.

കോവിഡ് പോരാളികള്‍ എന്ന പദവി നല്‍കി കെജ്രിവാള്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് വളരെയധികം ബഹുമാനം നല്‍കിയിട്ടുണ്ടെന്ന് ഈ ഏഴ് പ്രതിനിധികള്‍ പറയുന്നു. ദില്ലി സര്‍ക്കാരിന്റെ ആഘോഷങ്ങള്‍ ഈ വര്‍ഷം വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അതിഥി പട്ടികയില്‍ കാബിനറ്റ് മന്ത്രിമാര്‍, എല്ലാ നഗര എംപിമാര്‍, എംഎല്‍എമാര്‍, മൂന്ന് മേയര്‍മാര്‍, ഉന്നത ബ്യൂറോക്രാറ്റുകള്‍ എന്നിവരുള്‍പ്പെടുന്നു. പ്രധാന ചടങ്ങില്‍ അരവിന്ദ് കെജ്രിവാള്‍ ദേശീയ പതാക ഉയര്‍ത്തും.

ഈ വര്‍ഷം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ സാംസ്‌കാരിക പരിപാടികളൊന്നും ഉണ്ടാകില്ലെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ തലവനായ തൊഴില്‍ മന്ത്രി ഗോപാല്‍ റായ് പറഞ്ഞിരുന്നു.
എല്ലാ വര്‍ഷവും ദില്ലി സര്‍ക്കാര്‍ ഛത്രാസല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാറുണ്ടെങ്കിലും കോവിഡ് -19 പാന്‍ഡെമിക് കാരണം ഇത്തരത്തിലുള്ള മെഗാ ആഘോഷങ്ങള്‍ ഈ വര്‍ഷം സാധ്യമാകില്ലെന്ന് റായ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button