Latest NewsNewsIndia

കൃഷ്ണമണി ചലിപ്പിച്ചു, പ്രണബ് മുഖർജി മരുന്നുകളോട് പ്രതികരിച്ച് തുടങ്ങി

ന്യൂഡല്‍ഹി : ശസ്ത്രക്രിയയ്ക്കു ശേഷം അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ചികിത്സകളോട് നേരിയ രീതിയിൽ പ്രതികരിച്ച് തുടങ്ങി. അദ്ദേഹത്തിന്റെ കൃഷ്ണമണി പ്രകാശത്തോട് പ്രതികരിക്കുന്നുണ്ടെന്ന് ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ പ്രണബ് മുഖര്‍ജിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം കോമയിലാണെന്നും ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചിരുന്നു. വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് അദ്ദേഹം തുടരുന്നതെന്നും ആശുപത്രി വ്യക്തമാക്കിയിരുന്നു.

ഈ മാസം 10നാണ് പ്രണബ് മുഖര്‍ജിയെ ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button