ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കലാപം അന്വേഷിയ്ക്കാന്‍ നാല് സംഘങ്ങളെ നിയോഗിച്ചതായി ബംഗളൂരു സിറ്റി പൊലീസ് അറിയിച്ചു. ഫേസ്ബുക്കിലെ വിദ്വേഷ പോസ്റ്റിനെത്തുടര്‍ന്നാണ് ബംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രി കലാപം അരങ്ങേറിയത്. കേസില്‍ ആറ് എഫ്ഐആര്‍ ആണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശ്യവുമായാണു കലാപകാരികള്‍ സ്റ്റേഷനുകള്‍ ആക്രമിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു.
പുലികേശി നഗര്‍ എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് വിവാദപോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്ന് ജനക്കൂട്ടം എംഎല്‍എയുടെ വസതി ആക്രമിക്കുകയായിരുന്നു. കലാപത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 60 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments