മുസാഫര്‍നഗര്‍: കലിംഗ ഉത്കല്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് മുസാഫര്‍നഗര്‍ കോടതി സമന്‍സ് അയച്ചു. ഒക്ടോബര്‍ 17നു കോടതിയില്‍ ഹാജരാകാനാണു നിര്‍ദേശം.
സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ ഇന്ദ്രജിത് സിംഗ് ഉള്‍പ്പെടെ അഞ്ചുപേരെ പ്രതികളാക്കി റെയില്‍വേ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കഴിഞ്ഞമാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടകാരണമെന്നു കുറ്റപത്രത്തില്‍ പറയുന്നു. നോട്ടീസ് ലഭിച്ചവരില്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ട ഉദ്യോഗസ്ഥരുമുണ്ട്. 2017 ഓഗസ്റ്റ് 19ന് ഒഡീഷയിലെ പുരിയില്‍നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്കുള്ള യാത്രാമധ്യേ ഖടൗലി ടൗണിനുസമീപം കലിംഗ ഉത്കല്‍ എക്പ്രസ് ട്രെയിനിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയാണ് അപകടമുണ്ടായത്. 23 പേര്‍ക്ക് മരണം സംഭവിക്കുകയും നൂറോളം പേര്‍ക്കു പരിക്കേറ്റിരുന്നു.
Post Your Comments