അബുദാബി: ലോകത്ത് ചരിത്രപരമായ ഉടമ്പടിയുമായി ഇസ്രയേല്‍-യുഎഇ രാജ്യങ്ങള്‍. നയതന്ത്രബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ഇസ്രയേലുമായി നയതന്ത്രബന്ധത്തിന് തയ്യാറെടുത്ത ആദ്യ അറബ് രാജ്യമാകുകയാണ് യുഎഇ. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രഖ്യാപിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ്. ചരിത്രപരമായ സമാധാന ഉടമ്ബടിയാണിതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഇസ്രയേലുമായി നല്ല ഉഭയകക്ഷി ബന്ധത്തിന് ശ്രമിക്കുമെന്ന് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍ പറഞ്ഞു. ഊര്‍ജം, ടൂറിസം, വിമാന സര്‍വീസുകള്‍, നിക്ഷേപം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ഉടന്‍തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിടാനാണ് നീക്കങ്ങള്‍. അതേസമയം, പുതിയ ബന്ധത്തിന്റെ ഭാഗമായി പലസ്തീന്‍ പ്രദേശങ്ങള്‍ കൈയടക്കുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments