Latest NewsIndiaNews

വീടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 10 വയസുകാരിയുടേതടക്കം 4 മൃതദേഹങ്ങള്‍ കണ്ടെത്തി ; ദുര്‍മന്ത്രവാദമെന്ന് സംശയം

നാഗാപൂര്‍ : വനപാര്‍ത്തി ജില്ലയിലെ വീട്ടില്‍ 10 വയസുകാരിയടക്കം നാല് പേരെ സംശയാസ്പദമായ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലയിലെ റെവല്ലി മണ്ഡലത്തിലെ നാഗാപൂര്‍ ഗ്രാമത്തിലെ അവരുടെ വീട്ടുമുറ്റത്തെ ഒരു കുഴിക്ക് സമീപം നാരങ്ങകളും തേങ്ങയും കണ്ടെത്തി. ഇതേതുടര്‍ന്ന് ദുര്‍മന്ത്രവാദമോ കൂടോത്രമോ ആയിരിക്കുമെന്നാണ് ചില ഗ്രാമവാസികള്‍ സംശയിക്കുന്നത്. ഇന്ന് രാവിലെ ഇവരെ മരിച്ച നിലയില്‍ കണ്ട അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

ഒരു 60 വയസ്സുള്ള വൃദ്ധയായ സ്ത്രീ, മുപ്പതിനു മധ്യേ പ്രായം വരുന്ന അവരുടെ മകള്‍, 40 വയസ് തോന്നിപപിക്കുന്ന മരുമകന്‍, ഇവരുടെ 10 വയസായ മകള്‍ എന്നിവരാണ് വീടിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കവിളിനും കാലിനും പരിക്കേറ്റ അടയാളങ്ങള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരിക്കേറ്റ അടയാളങ്ങളുണ്ടെങ്കിലും പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ കുടുംബാംഗങ്ങള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരണത്തിന്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രായമായ സ്ത്രീക്ക് മറഞ്ഞിരിക്കുന്ന ചില നിധികള്‍ കണ്ടെത്തുന്നതിനായി ‘മാന്ത്രികവിദ്യ’ നടത്തുന്ന ഒരാളുമായി ബന്ധപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button