ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ ലോകരാഷ്ട്രങ്ങളുടെ വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തില്‍ :, റഷ്യ പുറത്തിറക്കിയ വാക്സിന്‍ കോവിഡിന് ഫലപ്രദമല്ലെന്ന് റിപ്പോര്‍ട്ട്
നൂറിലേറെ വാക്സിന്‍ പരീക്ഷണങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ നടക്കുമ്‌ബോള്‍ ലോക രാജ്യങ്ങളെ അമ്ബരപ്പിച്ച് റഷ്യ ‘സ്പുട്‌നിക് 5’ എന്ന പേരില്‍ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കിയത്. മോസ്‌കോയിലെ ഗാമാലെയാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിറവികൊണ്ട വാക്‌സിന്‍ വിജയമാണോ എന്നത് ഇത് രോഗികളില്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുമ്പോഴേ വ്യക്തമാകൂ. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ദ്ധിച്ചേക്കാമെന്ന് വൈറോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, റഷ്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്.
Read Also : സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 : 10 മരണങ്ങള്‍ : ജില്ല തിരിച്ചുള്ള കണക്കുകള്‍ അറിയാം
റഷ്യ പുറത്തിറക്കിയതുകൂടാതെ നിരവധി വാക്‌സിനുകളാണ് ഇപ്പോള്‍ അന്തിമഘട്ട പരീക്ഷണത്തിലുള്ളത്. പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ പങ്കാളിത്തത്തോടെ ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി ലഭിച്ചിട്ടുണ്ട്. 17 സ്ഥലങ്ങളിലായാണ് പരീക്ഷണം നടത്തുക.
ഇന്ത്യ തദ്ദേശിയമായി വികസിപ്പിക്കുന്ന കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ഒഡീഷയിലെ ഭുവനേശ്വറിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് എസ്.യു.എം ആശുപത്രിയിലും നടക്കുന്നു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യയുടെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് പരീക്ഷണം. ഐ.സി.എം.ആറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്കും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്. ചൈനയും വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. അമേരിക്കയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.
Post Your Comments