ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കോവിഡ് ബാധിതരുടെ എണ്ണത്തെ സംബന്ധിച്ച ഗ്രാഫ് ഭയപ്പെടുത്തുന്നതാണെന്നും നേർരേഖയിലല്ലെന്നും രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു.
പ്രതിദിന കൊവിഡ് കേസുകളിൽ ഏറ്റവും കൂടിയ നിരക്ക് രേഖപ്പടുത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന പ്രധാനമന്ത്രി പരാമർക്കുന്നത് എങ്ങനെയെന്നും രാഹുൽ ചോദിക്കുന്നു.
Corona curve- Frightening not Flattening.
अगर ये PM की ‘संभली हुई स्थिति’ है तो ‘बिगड़ी स्थिति’ किसे कहेंगे? pic.twitter.com/pKU57CNaKA
— Rahul Gandhi (@RahulGandhi) August 13, 2020
യുഎസ് ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലെ പ്രതിദിന കൊവിഡ് നിരക്കിന്റെ ഗ്രാഫുകളും രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊറോണ ഗ്രാഫ് ഭയപ്പെടുത്തുന്നതാണ്, അല്ലാതെ പരന്നതല്ല, ‘ഇതാണ് പ്രധാനമന്ത്രിയുടെ സുസ്ഥിരമായ അവസ്ഥയെങ്കിൽ ഏറ്റവും മോശമായ സാഹചര്യത്തെ അദ്ദേഹം എങ്ങനെയാണ് വിശേഷിപ്പിക്കുക?’ രാഹുൽ ഗാന്ധി ട്വീറ്റിൽ ചോദിച്ചു.
66999 കൊവിഡ് കേസുകളാണ് ഒറ്റദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം ഇതുവരെ 23,96,637 ആയി. അതേസമയം മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ ഉയർന്ന രോഗമുക്തി നിരക്കും കുറഞ്ഞ മരണനിരക്കുമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
Post Your Comments