Latest NewsIndiaNews

കൂര്‍ക്കം വലിച്ചതിന് 28 കാരന്‍ പിതാവിനെ കൊലപ്പെടുത്തി

ലക്നോ • ഉറക്കത്തെ തടസ്സപ്പെടുത്തിയതിന് ആരോപിച്ച് ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ 28 കാരനായ യുവാവ് പിതാവിനെ കൊലപ്പെടുത്തി. 65 കാരനായ രാം സ്വരൂപാണ് മരിച്ചത്. കൂര്‍ക്കം വലിച്ചതിനാണ് മൂത്തമകനായ നവീൻ ഈ ക്രൂരകൃത്യം ചെയ്തത്. ദണ്‌ഡ്‌ കൊണ്ട് തലയ്ക്ക് അടിയേറ്റ 65 കാരനെ പുരൻപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

സഹോദരന്‍ മനോജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നവീനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 302 (കൊലപാതകം) പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രി സോന്ധ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ. സംഭവം നടന്ന രാത്രി മനോജ് അമ്മയോടൊപ്പം അമ്മാവന്റെ വീട്ടിലായിരുന്നു.

കൂര്‍ക്കംവലി ശീലം കാരണം നവീന്‍ പിതാവിനെ അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് സെറാമു നോർത്ത് എസ്എച്ച്ഒ പുഷ്കർ സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button