മുംബൈ : കഴിഞ്ഞ ദിവസം നഷ്ടത്തിൽ അവസാനിച്ച ഓഹരി വിപണി ഇന്ന് തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 132 പോയിന്റ് ഉയർന്ന് 38502ലും നിഫ്റ്റി 47 പോയിന്റ് ഉയർന്ന് 11355ലുമാണ് വ്യാപാരം പുരോഗമിച്ചത്. ഹിന്‍ഡാല്‍കോ, യുപിഎല്‍, ടെക് മഹീന്ദ്ര, ടിസിഎസ്, വിപ്രോ, ഒഎന്‍ജിസി, അദാനി പോര്‍ട്സ്, എസ്ബിഐ, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടതിലെത്തിയപ്പോൾ ഭാരതി എയര്‍ടെല്‍, എന്‍ടിപിസി, ഐടിസി, മാരുതി സുസുകി, സിപ്ല, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഗ്രാസിം, റിലയന്‍സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.
ഇന്നലെ സെന്‍സെക്സ് 37.38 പോയന്റ് താഴ്ന്ന് 38,369.63ലും നിഫ്റ്റി 14.10 പോയന്റ് നഷ്ടത്തില്‍ 11308.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്സിഎല്‍ ടെക്, എസ്ബിഐ, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര തുങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയപ്പോൾ കൊട്ടക് മഹീന്ദ്ര ബാങ്ക്, സിപ്ല, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments