ശബരിമല ; ശബരിമല- മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് തിയതി പ്രഖ്യാപിച്ചു. തുലാമാസം ഒന്നാംതീയതിയായ ഒക്ടോബര്‍ പതിനേഴിനാണ് നറുക്കെടുപ്പ്. . നറുക്കെടുപ്പിന് പരിഗണിക്കേണ്ടവരുടെ പട്ടിക തയാറാക്കാന്‍ വൈകുന്നതാണ് കാരണം. ഇത്തവണ ശബരിമല മേല്‍ശാന്തിയാകാന്‍ അന്‍പത്തിയഞ്ച് പേരും, മാളികപ്പുറം മേല്‍ശാന്തിപ്പട്ടികയിലേക്ക് മുപ്പത്തിനാലുപേരുമാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. കര്‍ണാട,തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അപേക്ഷകരുണ്ട്.
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരാകാന്‍ അപേക്ഷിച്ചിട്ടുള്ളവരുടെ അഭിമുഖം നടത്തി ചുരുക്കപ്പട്ടിക തയാറാക്കാന്‍ കഴിഞ്ഞിട്ടില്ല. അന്തിമപട്ടിതയാറാകുമുമ്ബ് ഇവരെക്കുറിച്ച് വിജിലന്‍സ് പരിശോധനയും പൂര്‍ത്തിയാക്കണം. അതേ സമയം മേല്‍ശാന്തിമാരുടെ അഭിമുഖം ഓണം കഴിഞ്ഞുമാത്രമെ നടത്താനാകൂയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. കഴിഞ്ഞവര്‍ഷം ചിങ്ങം ഒന്നിനായിരുന്നു നറുക്കെടുപ്പ്. നിയുക്തമേല്‍ശാന്തിമാര്‍ തുലാം ഒന്നിന് തന്നെ ശബരിമലയിലെത്തി വൃശ്ചികം ഒന്നിന് ചുമതലയേറ്റിരുന്നു.
Post Your Comments