കൊച്ചി: തന്റെ അര്‍ധ നഗ്ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ചിത്രം വരയ്ക്കാന്‍ അനുവദിക്കുകയും ഇതിന്റെ വിഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത കേസില്‍ രഹ്ന ഫാത്തിമയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. രഹ്ന താമസിച്ചിരുന്ന പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു തെളിവെടുപ്പ്. രഹ്ന ഉപയോഗിച്ചിരുന്ന ഒരു ടാബ് വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
നേരത്തെ ഇവിടെ പൊലീസ് പരിശോധന നടത്തിയതില്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു. കേസില്‍ സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ സിഐ അനീഷിനു മുന്നിലെത്തി രഹ്ന കീഴടങ്ങിയത്. പോക്‌സോ, ഐ ടി വകുപ്പുകള്‍ ചുമത്തിയാണ് രഹ്നക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
തന്റെ അര്‍ധ നഗ്ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ചിത്രം വരയ്ക്കാന്‍ അനുവദിക്കുകയും ഇതിന്റെ വിഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംസ്ഥാന സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് രഹ്നയ്‌ക്കെതിരെയും വീഡിയോയ്‌ക്കെതിരെയും രംഗത്തെത്തിയത്.
പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ രഹ്ന ഒളിവില്‍ പോകുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് ഹൈക്കോടതി തള്ളി . ഇതോടെ അപേക്ഷയുമായി സുപ്രീം കോടതിയിലേക്ക് പോയി. എന്നാല്‍ അവിടെ നിന്നും ജാമ്യം നിഷേധിക്കുകയായിരുന്നു.
Post Your Comments