ബെംഗളൂരു • മൂന്ന് പേര്‍ കൊല്ലപ്പെട്ട നഗരത്തിലെ കലാപത്തിന് പിന്നാലെ
എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി. എസ്.ഡി.പി.ഐയേയും പോപ്പുലര്‍ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുത്തിരുന്നില്ല.
ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ നേതാവിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന ആവശ്യം കര്‍ണാടക സര്‍ക്കാര്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി പത്തോടെ ഡി.ജെ. ഹള്ളി കാവല്‍ ബൈരസാന്ദ്രയിലാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. ഒരു കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധു ഫേസ്ബുക്ക് പോസ്റ്റില്‍ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ചാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തില്‍ 60 ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി ചാർജ്, കണ്ണീർ വാതക ഷെല്ലുകൾ എന്നിവ പ്രയോഗിക്കുകയും പിന്നീട് വെടിയുതിർക്കുകയും ചെയ്തു. ഈ വെടിവെപ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്.
2009 ൽ സ്ഥാപിതമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ( എസ്.ഡി.പി.ഐ) ഇസ്ലാമിക മതമൗലിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) യുടെ രാഷ്ട്രീയ സംഘടനയാണ്.
Post Your Comments