Latest NewsIndiaNews

ഹിന്ദു ദൈവങ്ങളെ അവഹേളിച്ചു: ആം ആദ്മി പാർട്ടി മുൻ എം എൽ എയെ സസ്‌പെൻഡ് ചെയ്തു

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മുന്‍ ആംആദ്മി എംഎല്‍എ ജര്‍ണയില്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെഡ് ചെയ്തു. ആം ആദ്മി പാര്‍ട്ടി ഒരു മതേതര പാര്‍ട്ടിയാണെന്നും ഒരു മതത്തെയും അവഹേളിക്കുന്ന ആര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സിഖ്‌ സമുദായവും ഇക്കാര്യത്തില്‍ ദുഃഖിതരാണെന്നും ഏതെങ്കിലും മതത്തിനെതിരായ ഇത്തരം കാര്യങ്ങള്‍ ഗുരുനാനാക്കിന്റെ തത്വങ്ങള്‍ക്ക് എതിരാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Read also: ഐപിഎൽ നടത്തിപ്പിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ ബാബ രാംദേവിന്റെ പതഞ്‌ജലി തയ്യാറാകുമെന്ന് സൂചന

അതേസമയം തന്റെ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത ഇളയ മകന്‍ അബദ്ധത്തില്‍ ഇട്ട പോസ്റ്റാണതെന്നാണ് ജര്‍ണയില്‍ സിങ് വ്യക്തമാക്കുന്നത്. മുന്‍ മാധ്യമ പ്രവര്‍ത്തകന്‍കൂടിയായ ജര്‍ണയില്‍ സിങ് 2015ല്‍ രജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button