കോവിഡ് ഭേദമായവരില്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ അടക്കം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കേന്ദ്രം പ്രത്യേക മാര്‍ഗരേഖ തയാറാക്കുന്നു. രോഗമുക്തി നേടിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സങ്കീര്‍ണതകള്‍ ഒഴിവാക്കാനുള്ള നടപടിക്രമങ്ങളുമായിരിക്കും ഇതിലുണ്ടാവുക. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ (ഡിജിഎച്ച്എസ്) നേതൃത്വത്തിലാണ് മാര്‍ഗരേഖ തയാറാക്കുകയെന്നു ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.
അതേസമയം, പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലെ വര്‍ധന കണ്ട്, സംസ്ഥാനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് 31ന് ആശുപത്രിയില്‍ തുടരുന്ന രോഗികളുടെ എണ്ണം 88% ആയിരുന്ന സ്ഥാനത്തു നിന്നു നിലവില്‍ ഇത് 28% ആയി. ഇതില്‍, ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് വെന്റിലേറ്ററില്‍ കഴിയുന്നത്.
Post Your Comments