KeralaLatest NewsNewsIndia

ബംഗളൂരു കലാപം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്,

ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കലാപത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആസൂത്രിത കലാപത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കിയ ശേഷം അത് കലാപകാരികളില്‍ നിന്നു തന്നെ ഈടാക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മൈ അറിയിച്ചിട്ടുണ്ട്. കിഴക്കന്‍ ബംഗളൂരുവിലുണ്ടായ നാശനഷ്ടത്തില്‍ കലാപകാരികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അക്രമികള്‍ ഡിജെ ഹള്ളിയിലെയും കെജി ഹള്ളിയിലെയും പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും പോലീസ് വാഹനങ്ങള്‍ ഉള്‍പ്പടെ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ മറയാക്കി നടന്ന കലാപത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലും അക്രമ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ യോഗി ആദിത്യനാഥ് സ്വീകരിച്ച അതേ നടപടികള്‍ തന്നെയാണ് കര്‍ണാടക സര്‍ക്കാരും പിന്തുടരുന്നത്. ബംഗളൂരുവിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുള്‍പ്പെടെ 110 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

shortlink

Post Your Comments


Back to top button