COVID 19Latest NewsIndiaNews

കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൊറോണ മുക്തനായി ആശുപത്രിവിട്ടു

ആഗസ്റ്റ് രണ്ടിനാണ് യെദ്യൂരപ്പയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്

ബംഗളൂരു ,കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൊറോണ മുക്തനായി. പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രി വിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൊറോണയെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്.ആഗസ്റ്റ് രണ്ടിനാണ് യെദ്യൂരപ്പയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. യെദ്യൂരപ്പയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ സി.ടി.രവി, ആനന്ദ് സിംഗ്, ബി.സി. പട്ടേല്‍ എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കൊറോണ ബാധിച്ച രണ്ടാമത്തെ മുഖ്യമന്ത്രിയാണ് യദ്യൂരപ്പ

shortlink

Post Your Comments


Back to top button