2018ലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് മനസിലാക്കാൻ രണ്ട് വർഷമെടുത്തുവെന്ന വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡാം മാനേജ്മെന്റ് ഫലപ്രദമായി നടപ്പാക്കിയത് കൊണ്ടാണ് ഇത്തവണ പ്രളയം തടുത്തു നിര്‍ത്തിയതെന്ന് കെ എസ് ഇ ബി അവകാശപ്പെട്ടിരുന്നു. നദികളില്‍ വെള്ളമില്ലാത്ത സമയത്ത് ഡാമുകളില്‍ നിന്ന് കൃത്യമായി വെള്ളം തുറന്നു വിട്ടും, നദികളില്‍ വെള്ളമുള്ള സമയത്ത് ഡാമുകളില്‍ വെള്ളം ശേഖരിച്ചുമാണ് ഇത് നടപ്പിലാക്കിയത്. 2018 ല്‍ ഇതൊന്നും ചെയ്യാതെ എല്ലാ ഡാമുകളും ഒരുമിച്ച് മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതു കൊണ്ടുണ്ടായ മനുഷ്യനിര്‍മ്മിത പ്രളയമാണ് ഉണ്ടായതെന്നതിന് ഇതിനേക്കാളും വലിയ സാക്ഷ്യപത്രം വേറെ വേണ്ടല്ലോയെന്നും വി ഡി സതീശന്‍ വ്യക്തമാക്കുന്നു.
Read also: 30 പുതിയ ഹോട്ട് സ്പോട്ടുകള്‍ : 13 പ്രദേശങ്ങളെ ഒഴിവാക്കി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നദികളിൽ വെള്ളമില്ലാത്ത സമയത്ത് ഡാമുകളിൽ നിന്ന് കൃത്യമായി വെള്ളം തുറന്നു വിട്ടും, നദികളിൽ വെള്ളമുള്ള സമയത്ത് ഡാമുകളിൽ വെള്ളം ശേഖരിച്ചും ഡാം മാനേജ്മെന്റ് ഫലപ്രദമായി നടപ്പാക്കിയത് കൊണ്ടാണ് ഇപ്രാവശ്യം പ്രളയം തടുത്തു നിർത്താൻ കഴിഞ്ഞതെന്ന് കെ എസ് ഇ ബി.
2018 ൽ ഇതൊന്നും ചെയ്യാതെ (ജൂണിലും ജൂലൈയിലും ധാരാളം മഴ പെയ്ത് നദികൾ നിറഞ്ഞു കവിഞ്ഞു കിടന്നപ്പോഴും ) എല്ലാ ഡാമുകളും ഒരുമിച്ച് മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതു കൊണ്ടുണ്ടായ മനുഷ്യനിർമ്മിത പ്രളയമാണ് ഉണ്ടായതെന്നതിന് ഇതിനേക്കാളും വലിയ സാക്ഷ്യപത്രം വേറെ വേണ്ടല്ലോ!!!
മനസ്സിലാകാൻ രണ്ടു വർഷമെടുത്തു !!!
Post Your Comments