കൊച്ചി: യുടിഐ വാല്യൂ ഓപര്‍ച്യൂണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 4,200 കോടി രൂപയിലെത്തിയതായി 2020 ജൂലൈ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 4.7 ലക്ഷം യൂണിറ്റ് ഉടമകളാണ് പദ്ധതിയിലുള്ളത്. ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിട്ട് ഓഹരി നിക്ഷേപം നടത്തുന്നവര്‍ക്ക് മികച്ച അവസരമാണ് ഈ പദ്ധതി ഒരുക്കുന്നത്. ജൂലൈ 31-ലെ കണക്കുകള്‍ പ്രകാരം പദ്ധതിയിലെ നിക്ഷേപത്തിന്റെ 70 ശതമാനത്തോളം വന്‍കിട ഓഹരികളിലാണ്. ശേഷിക്കുന്നത് ഇടത്തരം, ചെറുകിട ഓഹരികളിലും. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി, ആക്‌സിസ് ബാങ്ക്, എസ്‌കോര്‍ട്ട്‌സ്, ഐഷര്‍ മോട്ടോര്‍, കോറമണ്ഡല്‍ ഇന്റര്‍നാഷണല്‍, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവയിലാണ് നിക്ഷേപങ്ങളുടെ 46 ശതമാനവും.
Post Your Comments