ദോഹ: പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനവുമായി ഖത്തർ. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.ആം.ആര്‍) അംഗീകാരമുള്ള എല്ലാ ലാബുകളിലെയും കൊവിഡ് പരിശോധനാഫലം സ്വീകരിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെ ചില രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണമെന്ന് കമ്പനി അറിയിച്ചിരുന്നു. രാജ്യത്ത് ഐ.സി.എം.ആര്‍ അംഗീകാരമുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ലാബുകളില്‍ നിന്നുമുള്ള പരിശോധനാ ഫലം അംഗീകരിക്കുമെന്നാണ് ഇപ്പോൾ കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്. അംഗീകൃത പരിശോധനാ കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ലിങ്ക് ഖത്തറിലെ ഇന്ത്യന്‍ എംബസിയും ട്വീറ്റ് ചെയ്‍തിട്ടുണ്ട്.
PCR Test Centres as recommended by Qatar Airwayshttps://t.co/LdnjBlVENB
— India in Qatar (@IndEmbDoha) August 11, 2020
Post Your Comments