Latest NewsIndiaNews

വെന്റിലേറ്ററില്‍ കഴിയുന്ന പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം; അദ്ദേഹത്തിന്റെ അവസ്ഥ വഷളായതായി ആര്‍മി ഹോസ്പിറ്റലിന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍;

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ വഷളായതായി ഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റല്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 84കാരനായ പ്രണബിനു പരിശോധനയില്‍ കോവിഡ് പോസിറ്റീവായതും തിരിച്ചടിയായി. കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.

read also : ജമ്മുകശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പരിക്ഷണാടിസ്ഥാനത്തില്‍ പുനസ്ഥാപിക്കുന്നു

പ്രണബിന്റെ ആരോഗ്യനില വഷളായെന്നും വെന്റിലേറ്ററിന്റെ സഹായത്താലാണു കഴിയുന്നതെന്നും സൈനിക ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു. പ്രണബിന്റെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയുമായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു സംസാരിച്ചു. ആശങ്ക പ്രകടിപ്പിച്ചും സൗഖ്യം നേര്‍ന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ട്വീറ്റ് ചെയ്തു.

പ്രണബ് മുഖര്‍ജിയെ തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. എണ്‍പത്തിനാലുകാരനായ മുഖര്‍ജിക്ക് തലച്ചോറിലേക്കുള്ള ഞരമ്ബുകളില്‍ രക്തം കട്ടപിടിച്ചതിനാലാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് സൈനിക ആശുപത്രി അറിയിച്ചെങ്കിലും കോവിഡ് ബാധിച്ചതാണ് ആശങ്ക ഉയര്‍ത്തുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആശുപത്രി സന്ദര്‍ശിച്ചു.

ശസ്ത്രക്രിയയ്ക്കു മുന്‍പ് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച വിവരം പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button