Latest NewsIndiaNews

അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെ: പ്രണബ് മുഖര്‍ജിയുടെ ആരോ​ഗ്യത്തിനായി പ്രാർത്ഥിച്ച് മകൾ ശര്‍മിഷ്ഠ

ന്യൂഡൽഹി: ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോ​ഗ്യത്തിനായി പ്രാർത്ഥിച്ച് മകൾ ശര്‍മിഷ്ഠ മുഖര്‍ജി. അദ്ദേഹത്തിന് നല്ലത് എന്താണോ അതു ദൈവം ചെയ്യട്ടെയെന്നാണ് മകൾ ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8 ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. അന്നാണ് അച്ഛന് ഭാരത് രത്‌ന പുരസ്‌കാരം ലഭിച്ചത്. കൃത്യം ഒരു വര്‍ഷത്തിനിപ്പുറം അദ്ദേഹം ഗുരുതര അവസ്ഥയിലായിരിക്കുകയാണ്. അദ്ദേഹത്തിന് നല്ലത് എന്താണോ അത് ദൈവം ചെയ്യട്ടെ. സന്തോഷവും സങ്കടങ്ങളും സ്വീകരിക്കാനുള്ള ശക്തിയും ഞങ്ങള്‍ക്ക് നല്‍കട്ടെ. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച എല്ലാവരോടും ആത്മാര്‍ത്ഥമായി നന്ദി പറയുന്നുവെന്നും ശര്‍മിഷ്ഠ വ്യക്തമാക്കി.

Read also: സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ അതിഥികളായി കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരും

shortlink

Related Articles

Post Your Comments

Related Articles


Back to top button