ന്യൂഡല്‍ഹി: സ്വാതന്ത്യ ദിനാഘോഷങ്ങള്‍ക്ക് ആവേശം കൂട്ടി പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ ഇടത്തരം പ്രീമിയം വിഭാഗത്തിലെ റെനോ3 പ്രോയുടെ വിലയില്‍ കിഴിവ് നല്‍കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ അവതരിപ്പിച്ച 29,990 രൂപയുടെ 8+128 ജിബി വേരിയന്റിന്റെ റെനോ3 പ്രോ ഇപ്പോള്‍ 27,990 രൂപയ്ക്ക് ലഭിക്കും. 8+256 ജിബി വേരിയന്റ് 29,990 രൂപയ്ക്കും ലഭിക്കും. എല്ലാ സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഇളവ് ലഭ്യമാണ്.
ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് റെനോ3 പ്രോ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 10 ശതമാനം കാഷ്ബാക്കും ലഭ്യമാണ്. ബജാജ് ഫിന്‍സെര്‍വിലൂടെ 12 മുതല്‍ ഓഗസ്റ്റ് 31വരെ 1333 രൂപ ഇഎംഐയിലൂടെയും സ്വന്തമാക്കാം.
ഒപ്പോയുടെ കരുത്തിന്റെ പ്രതീകമാണ് റെനോ ശ്രേണി. കുലീനമായ രൂപകല്‍പ്പനയില്‍ നൂതനമായ ഉല്‍പ്പന്നം. ഓരോ ഷോട്ടിലും വ്യക്തമായ ചിത്രങ്ങള്‍ നല്‍കുന്ന സഹചാരിയായ റെനോ3 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫിയില്‍ വിപ്ലവം കുറിക്കുന്നു. ലോകത്തെ ആദ്യ 44എംപി ഡ്യൂവല്‍ പഞ്ച് ഹോള്‍ മുന്‍ കാമറയാണ് റെനോ3 പ്രോയില്‍ ഉപയോഗിക്കുന്നത്. 64 എംപി സൂം ക്വാഡ്-കാമില്‍ 13എംപി ടെലിഫോട്ടോ ലെന്‍സ്, 64എംപി അള്‍ട്രാ-ക്ലിയര്‍ മെയിന്‍ കാമറ, 2എംപി മോണോ ലെന്‍സ്, 8എംപി അള്‍ട്രാ വൈഡ്-ആംഗിള്‍ ലെന്‍സ് എന്നിവയും ഉള്‍പ്പെടുന്നു. പിന്‍ കാമറയില്‍ അള്‍ട്രാ ഡാര്‍ക്ക് മോഡ്, മുന്‍ കാമറയില്‍ അള്‍ട്രാ നൈറ്റ് മോഡ് എന്നീ സവിശേഷതകളും ഉള്‍പ്പെടുന്നു. 30 വാട്ട് വിഒഒസി ഫ്‌ളാഷ് ചാര്‍ജ് 4.0യില്‍ ഉപകരണം ഏറ്റവും വേഗത്തിലും സുരക്ഷിതമായും ചാര്‍ജാകുന്നു. 4025എംഎഎച്ച് ബാറ്ററിയുടെ 50 ശതമാനം 20 മിനിറ്റിനുള്ളില്‍ ചാര്‍ജാകും. ഓറോറല്‍ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, സ്‌കൈ വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ റെനോ3 പ്രോ ലഭ്യമാണ്.
വിജയത്തിന്റെ പുതുമ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന്റെ ഭാഗമാണ് ഒപ്പോയുടെ റെനോ ശ്രേണി. പ്രീമിയം രൂപകല്‍പ്പനയും സാങ്കേതിക വിദ്യയുമായി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നതില്‍ ഒപ്പോ പ്രതിജ്ഞാബദ്ധമാണ്. റെനോ4 പ്രോ അവതരിപ്പിച്ചത് ഈയിടെയാണ്. 90 ഹെര്‍ട്ട്‌സ് 3ഡി ബോര്‍ഡര്‍ലെസ് സെന്‍സ് സ്‌ക്രീനും 65 വാട്ട് വിഒഒസി 2.0മായി യുവജനങ്ങള്‍ക്കിടയില്‍ ട്രെന്‍ഡായി കഴിഞ്ഞു. ഉപയോക്താക്കളുടെ സര്‍ഗ്ഗാത്മകതയെ സ്വയം പ്രകടിപ്പിക്കാന്‍ പ്രാപ്തരാക്കുന്ന നൂതന ഇമേജിംഗ് സവിശേഷതകളുള്ള റെനോ സീരീസിന്റെ പാരമ്പര്യത്തെ റെനോ4 പ്രോ മുന്നോട്ട് കൊണ്ടുപോകുന്നു.
Post Your Comments