തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ പഠനരീതി തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്‌ളാസ് ആരംഭിക്കാമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻഗണന, സുരക്ഷയും വിദ്യാഭ്യാസവുമാണ്. ഇതിൽ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും കോളേജുകളിലും കഴിഞ്ഞ സെമസ്റ്ററുകളുടെ അവസാന ഭാഗങ്ങൾ ഓൺലൈൻ വഴിയാണ് പൂർത്തിയാക്കിയത്. എല്ലാ വിദ്യാർത്ഥികളിലും ഓൺലൈൻ പഠനം എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയിൽ ക്‌ളാസ്സുകൾ ഉടനെ തുടങ്ങാവുന്ന സാഹചര്യം സംജാതമായിട്ടില്ല.
ഈ വർഷത്തെ ത്രിവൽസര,പഞ്ചവൽസര എൽഎൽബി കോഴ്‌സുകളിലേക്ക് 60 വിദ്യാർത്ഥകളടങ്ങിയ ബാച്ചിനുമാത്രമേ അംഗീകാരം നൽകുകയുള്ളൂ എന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അറയിച്ചിരിക്കുകയാണ്. ഇത് പ്രകാരം സംസ്ഥാനത്തെ നാല് സർക്കാർ ലോ കോളേജുകളിലായി 240 സീറ്റുകൾ നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ നഷ്ടപ്പെടുന്ന സീറ്റുകൾ മുഴുവൻ അഡീഷണൽ ബാച്ചുകൾ തുടങ്ങി നികത്താൻ സർക്കാർ തീരുമാനിച്ചു. ഫലത്തിൽ ഒരു സീറ്റുപോലും കുറയില്ലെന്ന് മാത്രമല്ല കൂടുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments