ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ എഎസ്പി എ.പി. ഷൗക്കത്തലിക്ക് കേന്ദ്രത്തില്‍ നിന്ന് പുരസ്കാരം. അന്വേഷണ മികവിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് മെഡല്‍ പ്രഖ്യാപിച്ചത്. ഷൗക്കത്തലി അടക്കം ഒമ്പത് മലയാളികള്‍ക്കാണ് മെഡല്‍ ലഭിച്ചത്.
നേരത്തേ, ഐപിഎസ് ലഭിക്കേണ്ട ഉദ്യോഗസ്ഥരുടെ 2018ലെ പട്ടികയില്‍ ഷൗക്കത്തലിയും ഉള്‍പ്പെട്ടിരുന്നു. നിലവിലുള്ള 11 ഒഴിവുകള്‍ക്കായി 33 പേരുടെ പട്ടികയാണ് യുപിഎസ്സിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
Post Your Comments