മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . മുംബൈയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം . ക്രിക്കറ്റ് കരിയറില്‍ എങ്ങും എത്താനാകാതെ പോയതിന്റെ നിരാശയില്‍ താരം ദുഃഖിതനായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം . ആത്മഹത്യാ കുറിപ്പൊന്നും ഇതുവരെ കിട്ടിയിട്ടില്ല .കരണ്‍ തിവാരി മുംബൈയിലെ വീട്ടില്‍ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത് .
ചൊവ്വാഴ്ച രാത്രി അത്താഴത്തിനുശേഷം കിടക്കാന്‍ പോയതാണ്. ടീമിലേക്ക് സെലക്ഷന്‍ ലഭിക്കാത്തതില്‍ നിരാശനാണെന്നും, ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും രാജസ്ഥാനിലുള്ള സുഹൃത്തിനെ വിളിച്ച് കരണ്‍ പറഞ്ഞിരുന്നു . ഈ സുഹൃത്ത് വിളിച്ച് പറഞ്ഞതനുസരിച്ച് വീട്ടുകാര്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും അപ്പോഴേക്കും കരണിന്റെ ജീവന്‍ നഷ്ടമായിരുന്നു .
Post Your Comments