കൊച്ചി : റെക്കോർഡ് കുതിപ്പുമായി മുന്നേറിയ സ്വർണവിലയിൽ വൻ ഇടിവ്. ബുധനാഴ്ച ഗ്രാമിന് 200 രൂപയും പവന് 1,600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില പവന് 39,200, ഗ്രാമിന് 4,900 രൂപ യിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്.
സര്‍വകാല റെക്കോർഡ് വിലയായ 42,000 രൂപയില്നിന്നുമാണ് വില കുറഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപയും, തിങ്കളാഴ്ച 400 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിൽ സ്വര്‍ണ വില എത്തിയത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും ഉയര്‍ന്ന വിലയില്‍ ലാഭമെടുക്കുന്നതും സ്വര്‍ണവില കുറയാന്‍ കാരണമാകുന്നു. യുഎസിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് ഫലം കണ്ട് തുടങ്ങുന്നതും സ്വര്‍ണത്തിന് തിരിച്ചയടിയാകുന്നു. ജൂലൈ 31നാണ് സ്വർണ വില 40000ത്തിലേക്ക് ഉയർന്നത്.
Post Your Comments