COVID 19KeralaNews

സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് അനുമതി . ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിമുതല്‍ നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒറ്റയക്ക നമ്പറില്‍ അവസാനിക്കുന്ന വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കങ്ങള്‍ക്ക് ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലുമാണ് മത്സ്യബന്ധനത്തിന് അനുമതി.

Read Also : മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം സൈബര്‍ ആക്രമണം : തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

ഞായറാഴ്ച അവധിയായിരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ ബീച്ചില്‍ തുറക്കുന്ന കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് ഹാര്‍ബറിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button