NattuvarthaNewsIndia

ഭാര്യ ശാരീരിക ബന്ധത്തിന് സമ്മതിക്കുന്നില്ല : സര്‍ക്കാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: ഭാര്യ ശാരീരിക ബന്ധത്തിന് സമ്മതിക്കുന്നില്ല , സര്‍ക്കാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. ആത്മഹത്യ ചെയ്ത സുരേന്ദ്ര സിംഗിന്റെ അമ്മ മുലി പര്‍മര്‍ ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Read also : ഓടുന്ന കാറില്‍ 15 കാരി ബലാത്സംഗത്തിനിരയായ സംഭവം : മൂന്ന് പേര്‍ പിടിയില്‍

ശാരീരികബന്ധം നിഷേധിക്കപ്പെട്ടതില്‍ മനംനൊന്താണ് തന്റെ മകന്‍ ആത്മഹത്യ ചെയ്തതെന്ന മാതാവിന്റെ പരാതിയില്‍ ഇവരുടെ മരുമകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സിംഗിന്റെ ഭാര്യ മണിനഗര്‍ സ്വദേശിയായ 32കാരി ഗീത പാര്‍മര്‍ക്കെതിരെ ഷഹര്‍കോട്ട പൊലീസാണ് കേസ് ചാര്‍ജ് ചെയ്തത്.

വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും ശാരീരിക ബന്ധം പുലര്‍ത്താന്‍ യുവതി അനുവദിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് മകന്‍ ആത്മഹത്യ ചെയ്തതെന്നും മുലി പര്‍മര്‍ പറയുന്നു. റെയില്‍വേ ജീവനക്കാരനായിരുന്ന സുരേന്ദ്ര സിംഗ് 2018 ഒക്ടോബറിലാണ് ഗീതയെ വിവാഹം കഴിച്ചത്. സുരേന്ദ്ര സിംഗിന്റേത് രണ്ടാം വിവാഹമായിരുന്നു.

ഗീതയും മുന്‍പ് രണ്ടു തവണ വിവാഹിതയായിട്ടുള്ളയാളാണ്. 2016ലാണ് സിംഗ് തന്റെ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയത്. ഭാര്യ തന്നോടൊപ്പം ശാരീരിക ബന്ധം പുലര്‍ത്താന്‍ തയ്യാറാകുന്നില്ലെന്ന് മകന്‍ നേരിട്ട് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇക്കാരണം കൊണ്ട് അയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും മുലി പര്‍മര്‍ വിശദീകരിക്കുന്നു.

നിസാര കാര്യങ്ങള്‍ക്കു പോലും ഇരുവരും തമ്മില്‍ വഴക്കിടുമായിരുന്നുവെന്നും തുടര്‍ന്ന് ഗീത സ്വന്തം വീട്ടിലേക്ക് പോയി. ഫോണ്‍ വിളിച്ചാല്‍ പോലും ഗീത എടുക്കാതിരുന്നതോടെ സുരേന്ദ്ര സിംഗ് വിഷാദാവസ്ഥയിലായി ആത്മഹത്യാ ചെയ്യുകയായിരുന്നുവെന്നും സിംഗിന്റെ അമ്മ പറയുന്നു. ജൂലായ് 27നാണ് സുരേന്ദ്രസിംഗിനെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button