റിയാദ് : മാസാന്ത പുതുക്കലിന്റെ ഭാഗമായി, ഇന്ധന വില നേരിയ തോതിൽ വർദ്ധിപ്പിച്ച് സൗദി അറേബ്യ. 91 പെട്രോളിന് 1.43 റിയാലും 95 പെട്രോളിന് 1.60 ഉം ആണ് പുതിയ വില. കഴിഞ്ഞ മാസം ഇത് യഥാക്രമം 1.43 ഉം 1.44 റിയാലും ആയിരുന്നു. പുതുക്കിയ നിരക്ക് ചൊവ്വാഴ്ച്ച പ്രാബല്യത്തിൽ വന്നു. ഫെബ്രുവരി മുതലാണ് എല്ലാ മാസവും 10 ന് പെട്രോൾ വില പുതുക്കി നിശ്ചയിക്കുന്ന രീതി തുടങ്ങിയത്. രാജ്യാന്തര വിപണിയിലെ കയറ്റുമതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾക്കനുസരിച്ചാണ് നിരക്കിൽ മാറ്റം വരുത്തുക
Post Your Comments