Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിഎസ്എൻഎല്ലിന് നോട്ടിസ് അയച്ച് കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാത്തതിന് ബിഎസ്എന്‍എല്ലിന് നോട്ടീസയച്ച് കസ്റ്റംസ്. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതിലും കസ്റ്റംസ് അന്വേഷണം വർധിപ്പിച്ചിരിക്കുകയാണ്. മാര്‍ച്ച് നാലിന് കോണ്‍സുലേറ്റ് ജനറലിന്റെ പേരിലുള്ള നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എത്തിച്ചെന്നും അത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി ആപ്ടിന്റെ ഓഫിസിലെത്തിച്ചെന്നുമാണ് കണ്ടെത്തല്‍. മന്ത്രി കെ.ടി.ജലീല്‍ ചട്ടലംഘനം നടത്തിയെന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമാണിത്.

Read also: ട്രംപ് ചെയ്യുന്നതും മോദി ചെയ്യുന്നതും പിണറായി ചെയ്യുന്നതും ഒന്നുതന്നെ: മൂവരും ഒരേ ശൈലിയാണ് പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല

നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവരരുതെന്നും മന്ത്രിമാര്‍ നേരിട്ട് വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഓഫിസുമായി ബന്ധപ്പെടരുതെന്നും നിർദേശമുണ്ട്. കെ. ടി ജലീൽ നടത്തിയിരിക്കുന്നത് ചട്ടലംഘനമാണെന്നാണ് പ്രാഥമികമായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറുടെ അനുമതിയോടെയാണോ മന്ത്രി കെ.ടി. ജലീലോ സി ആപ്ടിലെ ഉദ്യോഗസ്ഥരോ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതെന്ന് അന്വേഷിക്കും. ഇതിനായി പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ടോയെന്ന് വിശദീകരിക്കണമെന്നും നോട്ടിസിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button