ഭുവനേശ്വര്‍: പണമില്ലാത്തതിന്‍റെ പേരില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. സംസ്ഥാനത്ത് കോവിഡ് രോഗികളെ പൂര്‍ണ്ണമായും സൗജന്യമായാണ് ചികിത്സിക്കുന്നത്. പരിശോധന മുതല്‍ ചികിത്സ കാലയളവ് വരെ ഭക്ഷണം സൗജന്യമാണ്, യാത്ര, താമസം എന്നിവയും സൗജന്യമാണ്. ഇവിടെ പണമില്ലാത്തതിനാല്‍ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡിനെതിര ആരോഗ്യവകുപ്പും സംസ്ഥാനവും മറ്റെല്ലാ സംവിധാനവും ശക്തമായാണ് പോരാടുന്നത്, കഴിഞ്ഞ അഞ്ചുമാസത്തിനിടെ നല്ല പുരോഗതിയാണ് ഉണ്ടായതെന്നും നവീന്‍ പട്നായിക് പറഞ്ഞു. കോവിഡ് ചികിത്സക്കായി മൂന്നാഴ്ചക്കകം അഞ്ചു പ്ലാസ്മ തെറപ്പി യൂനിറ്റുകള്‍ സ്ഥാപിക്കും. കോവിഡ് മുക്തരാവര്‍ക്കിടയില്‍ പ്ലാസ്മ തെറപ്പി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments