COVID 19KeralaNews

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാകുന്നു : പിടിയിലായാല്‍ വലിയ തുക പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മാസ്‌ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കും. പൊലീസ് ഉന്നതതലയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read ALSO : കൊവിഡ് പ്രതിരോധ മാസ്‌കുകളും അണ്ടിപ്പരിപ്പുകളും മോഷ്ടിച്ച നാല് പേര്‍ക്കെതിരെ ദുബായ് കോടതി കേസെടുത്തു

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കും.

ഒരുതവണ മാസ്‌ക് ധരിക്കാത്തവര്‍ വീണ്ടും പിടിയിലായാല്‍ 2000 രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 6954 സംഭവങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button