ദുബായ്: ദുബായില്‍ മാസ്‌കുകളും അണ്ടിപ്പരിപ്പുകളും മോഷ്ടിച്ച നാല് പേര്‍ക്കെതിരെ ദുബായ് കോടതി കേസെടുത്തു. ഏഷ്യന്‍ സ്വദേശികളായ യുവാക്കളാണ് ദുബായ് പൊലീസിന്റെ പിടിയിലായത്. വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് ഇവര്‍ അകത്ത് കടന്നത്. 167,000 ദിര്‍ഹം വിലവരുന്ന വലിയ നൂറ് പെട്ടിയോളം മാസ്‌കുകളും 32 പെട്ടിയോളം അണ്ടിപ്പരിപ്പുമാണ് ഇവര്‍ ഇവിടെ നിന്ന് മോഷ്ടിച്ചത്. മോഷണത്തിന് മുമ്പായി കമ്ബനിക്ക് മുന്നില്‍ നിറുത്തിയിട്ടിരുന്ന ഒരു വാഹനത്തിന്റെ ചില്ല് ഇവര്‍ എറിഞ്ഞ് തകര്‍ത്തതായും പൊലീസ് പറയുന്നു. കമ്ബനി ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
സംഭവത്തെ തുടര്‍ന്ന് നാല് പേരും പൊലീസ് കസ്റ്റഡിയിലാണ്.അല്‍ ഖുസൈസിന്റെ വ്യാവസായിക മേഖലയ്ക്ക് സമീപം കഴിഞ്ഞ ജൂണ്‍ ഏഴിനാണ് സംഭവം നടക്കുന്നത്. യുവാക്കള്‍ വാഹനത്തില്‍ വരുന്നതും പൂട്ട് തകര്‍ക്കുന്നതുമുള്‍പ്പെടെയുളള ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഇതാണ് ഇവരെ കണ്ടെത്താനും പിടികൂടാനും പൊലീസിന് സഹായകരമായത്.
Post Your Comments