Latest NewsIndiaNews

സംശയരോഗിയായ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തി ഭാര്യ

പട്ന : കടുത്ത സംശയരോഗിയായ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തി ഭാര്യ. ബിഹാർ കത്തിയാര്‍ സ്വദേശിനിയായ ഭാരതി ദേവി എന്ന യുവതിയാണ് ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം അക്രമത്തിന് കൂട്ടു നിന്ന ഇവരുടെ സഹോദരിയും സഹോദരി ഭർത്താവും അറസ്റ്റിലായിട്ടുണ്ട്.

രണ്ട് ദിവസം മുൻപ് കത്തിയാറിലെ സുരജ്പുരിലാണ് സംഭവം നടന്നത്. ഭാര്യയ്ക്ക് അവിഹിതം ഉണ്ടെന്ന് ആരോപിച്ച് ഭർത്താവ് സഞ്ജയ് പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. ആക്രമണം നടന്ന ദിവസവും ഇതേ പേരിൽ ഭാര്യയും ഭർത്താവും തർക്കങ്ങൾ ഉണ്ടായി.. വാക്കുതർക്കം അതിരുവിട്ടതോടെ ഭാര്യ, തന്‍റെ സഹോദരിയെയും ഭർത്താവിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് മൂവരും ചേർന്ന് സഞ്ജയെ മർദ്ദിച്ച് അവശനാക്കി കയ്യും കാലും കെട്ടിയിട്ടു. ഇതിനു ശേഷമായിരുന്നു ഭാര്യയുടെ ആസിഡ് ആക്രമണം.

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്നാണ് റിപ്പോർട്ട്. പ്രദേശവാസികൾ നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഭാരതി ദേവി, സഹോദരി ആര്‍തി മണ്ഡൽ, ഇവരുടെ ഭര്‍ത്താവ് ഗോപാല്‍ മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button