ദുബായ്: പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ മന്ത്രാലയത്തിന്റെ തീരുമാനം. സന്ദര്‍ശക വിസാ കാലാവധി പുതുക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ച് യു.എ.ഇ സര്‍ക്കാര്‍. ഈ മാസം 11നോടെ ഉത്തരവ് പ്രാബല്യത്തില്‍ വരും. മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി കഴിഞ്ഞവര്‍ക്കാണ് പുതുക്കാന്‍ ഒരു മാസം കൂടി സമയം അനുവദിച്ചു കൊണ്ട് യു.എ.ഇ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
Read Also : യുഎഇയില്‍ ആശ്വാസത്തിന്റെ ദിനം : കോവിഡ് മരണങ്ങളില്ല, പുതിയ രോഗികളുടെ എണ്ണവും കുറഞ്ഞു
ജൂലായ് പത്തിന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജൂലായ് 11 മുതല്‍ ഒരു മാസത്തേക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്. കാലാവധി ആഗസ്റ്റ് 11ന് തീരുമായിരുന്നു. ഇതാണ് ഇപ്പോള്‍ ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. അല്ലാത്ത പക്ഷം കാലാവധി തീരുന്ന സാഹചര്യത്തില്‍ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും നൂറ് ദിര്‍ഹം വീതം പിഴ അടയ്ക്കേണ്ടി വരുമായിരുന്നു.
Post Your Comments