ന്യൂഡൽഹി : ഹിന്ദു കുടുംബങ്ങളുടെ സ്വത്തില്‍ മകനെ പോലെ മകള്‍ക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പിന്തുടര്‍ച്ചാവകാശ നിയമഭേദഗതി സുപ്രീംകോടതി അംഗീകരിച്ചു. 2005 സെപ്റ്റംബറില്‍ നിയമം നിലവില്‍ വന്ന കാലം മുതല്‍ തന്നെ സ്വത്തില്‍ അവകാശം നല്‍കുന്നതാണ് നിയമഭേദഗതി.
മകള്‍ ജീവിതകാലം മുഴുവന്‍ സ്നേഹനിധിയായ മകളായി തുടരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. 1956 ലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം നിലവില്‍ വന്നത്. പിന്നീട് 2005ല്‍ ഈ നിയമം ഭേദഗതി ചെയ്തു.
ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കിയിരുന്നു. സുപ്രീംകോടതി ഈ നിയമ ഭേദഗതി അംഗീകരിച്ചു. നിയമത്തിന് മുന്‍കാല പ്രാബല്യം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.
Post Your Comments