CricketLatest NewsNewsIndiaSports

നിന്റെ അച്ഛനാടാ പറയുന്നെ…; സ്റ്റുവര്‍ഡ് ബ്രോഡിന് പിഴ ചുമത്തി മാച്ച്‌ റഫറിയായ പിതാവ്

ക്രിക്കറ്റില്‍ ചേട്ടന്‍-അനിയന്മാര്‍ ഒരു മത്സരത്തിന്റെ ഭാഗമാകുന്നത് ധാരാളമുണ്ടായിട്ടുണ്ടെങ്കിലും അച്ഛന്‍-മകന്‍ കോമ്ബിനേഷന്‍ അത്ര കണ്ടട്ടില്ല. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ പിതാവും പുത്രനും അങ്ങനെ ഒരു മത്സരത്തിന്റെ ഭാഗമായി. മകന്‍ കളിക്കാരനായും പിതാവ് മാച്ച്‌ റഫറിയായും.

ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പിതാവ് ക്രിസ് ബ്രോഡായിരുന്നു പാക്കിസ്ഥാന്റെ ഇംഗ്ലീഷ് പര്യടനത്തിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ മാച്ച്‌ റഫറി. ഇതിലെല്ലാം കൗതുകകരമായ കാര്യം എന്തെന്നാല്‍ മോശം പെരുമാറ്റത്തിന് ബ്രോഡിന് ശിക്ഷ വിധിച്ചത് മാച്ച്‌ റഫറിയായ പിതാവ് തന്നെ.

പാക്കിസ്ഥാന്‍ ഇന്നിങ്സിലെ 46-ാം ഓവറിലാണ് സംഭവം. പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആഹ്ലാദപ്രകടനം അതിരുകടന്നു. ഇതോടെയാണ് മാച്ച്‌ റഫറിയായ ക്രിസ് ബ്രോഡ് താരത്തിന് പിഴ ചുമത്തിയത്.

ഐസിസി ചട്ടം ആര്‍ട്ടിക്കിള്‍ 2.5 ലംഘച്ചതിനെത്തുടര്‍ന്നാണ് ബ്രോഡിനെതിരെ നടപടി സ്വീകരിച്ചതെന്ന് ഐസിസി വ്യക്തമാക്കി. നേരത്തെ ഈ വര്‍ഷം ജനുവരിയില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിലും 2018 ഓഗസ്റ്റില്‍ നടന്ന ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ബ്രോഡ് ഇത്തരത്തില്‍ മോശമായി പെരുമാറിയിരുന്നു.

shortlink

Post Your Comments


Back to top button