KeralaLatest NewsNewsIndia

എൻ ഡി എഫ് കൺവീനറുടെ പ്രസ്താവനയ്ക്ക് തക്ക മറുപടിയുമായി സേവാഭാരതി

സേവാഭാരതിയുടെ പ്രവർത്തനങ്ങൾ കാണാൻ താങ്കളെ നേരിട്ട് ക്ഷണിക്കുകയാണ് – ഇത്തരത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

എൻ ഡി എഫ് കൺവീനറുടെ പ്രസ്താവനയ്ക്ക് തക്ക മറുപടിയുമായി സേവാഭാരതി . തങ്ങൾ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്കു രാഷ്ട്രീയനിറമില്ലെന്നും , ഭാരതത്തിലെവിടെയും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സേവാഭാരതിയുടെ സാന്ത്വന സേവനപ്രവര്‍ത്തനങ്ങള്‍യഥാസമയം നടത്തി വരുന്നതാണെന്നും ദേശീയ സേവാഭാരതി ജനറല്‍സെക്രട്ടറി ഡി.വിജയന്‍ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിക്കും പോലെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷകസംഘടനയല്ല സേവാഭാരതി. സേവാഭാരതി നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്കു രാഷ്ട്രീയനിറമില്ല, രാഷ്ട്രീയ ലക്ഷ്യവുമില്ല. നിയമാനുസൃതമായി രജിസ്റ്റര്‍ചെയ്തു പ്രവര്‍ത്തിക്കുന്ന സേവന സന്നദ്ധ സംഘടനയാണ് സേവാഭാരതി.

സമാജത്തിന്റെ ഉന്നമനത്തിനു വേണ്ടി കക്ഷിരാഷ്ട്രീയ ജാതിമത വര്‍ഗ്ഗ താല്‍പര്യങ്ങള്‍ക്കു അതീതമായി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ഏറ്റെടുത്തു വര്‍ഷങ്ങളായി നടത്തി വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടനയെ പൊതുസമൂഹം അംഗീകരിച്ചതാണ്. .

കേരളത്തില്‍വീശിയടിച്ച സുനാമി ഓഖി ചുഴലിക്കാറ്റുകള്‍ ദുരന്തങ്ങള്‍വരുത്തിയപ്പോള്‍ സാന്ത്വനസേവനവുമായി സേവാഭാരതി നേതൃത്വം വഹിക്കുന്നു. 2018 ലെ മഹാപ്രളയത്തിലും, 2019 ലെ പ്രകൃതിക്ഷോഭത്തിലും, 2020 ലെ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളിലും, സേവാഭാരതിയുടെ സേവനം പൊതുസമൂഹം അനുഭവിച്ചതാണ്. ഇപ്പോള്‍ഇടുക്കി പെട്ടിമുടിയില്‍നാടിനെ നടുക്കിയ ദുരന്തത്തില്‍സേവനപ്രവര്‍ത്തനങ്ങള്‍നടത്തികൊണ്ടിരിക്കുകയാണ് സേവാഭാരതി. അതുകൊണ്ട് തന്നെ അഭിനന്ദിച്ചില്ലെങ്കിലും അധിക്ഷേപിക്കരുത് . സേവാഭാരതിയുടെ പ്രവർത്തനങ്ങൾ കാണാൻ താങ്കളെ നേരിട്ട് ക്ഷണിക്കുകയാണ് – ഇത്തരത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button