COVID 19Latest NewsNewsIndia

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കൊറോണ മുക്തനായി

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ചൗഹാന്‍ പറഞ്ഞു.

ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കൊറോണ മുക്തനായി. അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവ് ആയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രോഗമുക്തനായെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ചൗഹാന്‍ പറഞ്ഞു.

കൊറോണ മുക്തനായ വിവരം ശിവരാജ് സിംഗ് ചൗഹാന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയിരിക്കുന്നു. രോഗമുക്തി നേടിയെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി. തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൊറോണ മുക്തനായി ആശുപത്രി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാന്റെ കൊറോണ ഫലം നെഗറ്റീവ് ആയിരിക്കുന്നത്. ജൂലൈ 25 നാണ് ശിവരാജ് സിംഗ് ചൗഹാന് കൊറോണ സ്ഥിരീകരിച്ചത്.

shortlink

Post Your Comments


Back to top button